ശബരിമലയിലെ വി ഐ പി ദർശനത്തിന് പണം വാങ്ങാമെന്ന് ദേവസ്വം ബോർഡ് പറഞ്ഞതായി തെളിഞ്ഞു. വിദേശത്ത് നിന്ന് ഓണ്‍ലൈനില്‍ കൂടി ദര്‍ശന സമയം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കാമെൻ ദേവസ്വം പറഞ്ഞതിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. പ്രയാര്‍ ഗോപാലകൃഷണന്‍ പ്രസിഡന്റായിരിക്കെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ശബരിമലയിലെത്തുന്ന പ്രവാസികളായ ഭക്തന്‍മാരില്‍ നിന്ന് മുന്‍കൂട്ടി പണം വാങ്ങി ദര്‍ശനം സമയം ബുക്ക് ചെയ്യാമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 25 ഡോളറോ അതിന് തുല്യമായ തുകയോ ഈടാക്കാമെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ദേവസ്വം സെക്രട്ടറിയാണ് സത്യവാങമൂലം കോടതിയില്‍ സമര്‍പ്പിച്ചത്. സന്നിധാനത്ത് വി.ഐ.പി ദര്‍ശനം നടത്തുന്നവരില്‍ നിന്ന് പണം ഈടാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പ്രയാര്‍ തുറന്നെതിർക്കുമ്പോഴാണ് പണം സ്വീകരിച്ചിരുന്നുവെന്ന കാര്യം വ്യക്തമാകുന്നത്.