അയ്യപ്പസന്നിധിയിൽ മോഷണം; കവർച്ചാസംഘം പൊലീസ് പിടിയിൽ

ഞായര്‍, 17 ഏപ്രില്‍ 2016 (12:34 IST)
ശബരിമല കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന അഞ്ചു തമിഴ്നാട് സ്വദേശികൾ പൊലീസ് പിടിയിൽ. കമ്പം സ്വദേശികളായ കറുപ്പയ്യ, പാണ്ഡ്യൻ, മുനിയാണ്ടി, തവമണി, കറുപ്പൻ എന്നിവരെയാണ് പമ്പ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
 
മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്നവരുടെ പണവും വിലകൂടിയ മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നതിന് വർഷങ്ങ‌ളായി സന്നിധാനത്ത് തമ്പടിച്ച് വരികയായിരുന്നു മോഷണസംഘം. ഒരു സീസൺ അവസാനിക്കുമ്പോഴേക്കും ലക്ഷകണക്കിന് രൂപയാണ് ഇവർ മോഷ്ട്ച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
 
മണ്ഡല സീസൺ ആകുമ്പോ‌ൾ മോഷണം കൂടിവരുന്ന സാഹചര്യത്തിൽ പൊലീസ് ശബരിമലയിൽ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. അയ്യപ്പ വേഷത്തിൽ എത്തിയും മോഷണം നടത്തുന്നവരുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക