ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഡിസംബർ 4 വരെ നീട്ടി. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി കലക്ടർക്കു റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി. സംഘർഷ സാധ്യത കണക്കിലെടുത്താണ്തീരുമാനം.
മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.