ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (09:22 IST)
തൃശൂരില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നരവധി പേര്‍ക്കു പരുക്കേറ്റു. പൊന്‍കുന്നം കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ഞ് മൂടി കിടന്നിരുന്നതിനാൽ റോഡ് ശരിക്ക് കാണാൻ കഴിയാത്തതാണ് അപകടകാരണമെന്ന് കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article