പമ്പ, സന്നിധാനം, നിലയ്ക്കല്‍, തീര്‍ത്ഥാടന പാതകള്‍, സമീപത്തെ വനമേഖലകള്‍ എന്നിവിടങ്ങള്‍ ഈ ശബരിമല മേഖലയില്‍ പെടും എന്ന് ഉത്തരവില്‍ പറയുന്നു.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ചവര്‍ വര്‍ലിച്ചെറിയുന്നവര്‍ക്കെതിരെ നിലവില്‍ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുമായി സഹകരിച്ച് ബൊധവത്കരണം നടത്തുന്നുണ്ട്. എങ്കിലും കര്‍ശന നടപടി കൈക്കൊണ്ടാല്‍ മാത്രമേ ശബരിമലയെ മാലിന്യത്തില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിക്കാനാവൂ എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, ആര്‍.ഡി.ഒ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തി.