വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ഏപ്രില്‍ 2023 (10:47 IST)
വിഷു പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. ശേഷം അയ്യപ്പഭക്തരെ ദര്‍ശനത്തിന് അനുവദിക്കും. 
 
ഇന്ന് പുലര്‍ച്ചെ മുതല്‍ പതിവ് പൂജകളും അഭിഷേകവും പ്രത്യേക വഴിപാടുകളും നടന്നു. 15ന് പുലര്‍ച്ചെ വിഷുക്കണി ദര്‍ശനം. സോപാനത്ത് ഒരുക്കുന്ന വിഷുക്കണി ആദ്യം ഭഗവാനെ കണികാണിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാന്‍ അവസരമാകും. ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുകൈനീട്ടം നല്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article