ശബരിമല നട അടയ്ക്കാന്‍ ഇനി മൂന്നുദിവസങ്ങള്‍ മാത്രം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ജനുവരി 2022 (11:41 IST)
ശബരിമല നട അടയ്ക്കാന്‍ ഇനി മൂന്നുദിവസങ്ങള്‍ മാത്രം. മകരവിളക്ക് കഴിഞ്ഞിട്ടും തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വരെയാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. അതേസമയം ശബരിമല ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് രണ്ടുദിവസം മുന്‍പ് തന്നെ നിര്‍ത്തിവച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വന്നുകൊണ്ടിരിക്കുന്നത്. 
 
കൊവിഡ് വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് നിലവില്‍ തുടരുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article