ശബരിമല യുവതീ പ്രവേശനം: ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാനാകില്ല, 22 വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ബുധന്‍, 14 നവം‌ബര്‍ 2018 (11:41 IST)
ശബരിമല യുവതീ പ്രവേശ വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
ഹർജിക്കാരി ഷൈലജ വിജയന്റെ അഭിഭാഷകൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ശബരിമല ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി പറഞ്ഞത്. അതോടൊപ്പം സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. 
 
ഹര്‍ജികള്‍ പുനഃപരിശോധിച്ച് വിധി പറയും വരെ സ്റ്റേ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ജനുവരി 22 ന് മുമ്പ് ഇക്കാര്യത്തില്‍ ഇനിയൊരു വാദം കേള്‍ക്കാന്‍ തയ്യാറല്ലെന്നും കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍