ശബരിമല സ്ത്രീപ്രവേശനം; നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്, ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ ദേവസ്വം

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (10:05 IST)
പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയിൽ ഇപ്പോഴും രണ്ടഭിപ്രായമാണ് നിലനിൽക്കുന്നത്. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും.
 
വിധി വന്ന പശ്ചാത്തലത്തിൽ അഭിഭാഷകരോട് വിദഗ്ധ അഭിപ്രായം ചോദിച്ച ശേഷമായിരിക്കും നിർണായകമായ തീരുമാനം സ്വീകരിക്കുക. വിഷയത്തിൽ പാര്‍ട്ടിയുടേയോ സര്‍ക്കാരിന്റേയോ അഭിപ്രായം ദേവസ്വം ബോര്‍ഡ് പിന്തുടരേണ്ടതില്ലെന്നും സ്വന്തം അഭിപ്രായത്തിനനുസരിച്ച് തീരുമാനിക്കാമെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു.
 
എന്നാൽ, ഇത്രയും സുപ്രധാനമായ ഒരു വിധിയിൽ ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ല. കോടതിവിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച്, നിയമവശങ്ങൾ വിശദീകരിക്കാൻ ദേവസ്വം അഭിഭാഷകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article