ആര്‍എസ്പി യുഡിഎഫ് വിടില്ല; നിലപാട് വ്യക്തമാക്കി ഷിബു ബേബിജോണ്‍
ആര്‍എസ്പി യുഡിഎഫ് വിടില്ലെന്നു മന്ത്രി ഷിബു ബേബിജോണ്‍. യുഡിഎഫിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ പരാതികളുണ്ട്. ഇതു പരിഹരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ ആര്‍എസ്പി മുന്നണിവിടുമെന്നുള്ളതു മിഥ്യാധാരണയാണെന്നും ഷിബു ബെബിജോണ്‍ വ്യക്തമാക്കി.
നേരത്തെ യുഡിഎഫിനെതിരെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്നും ഒന്നോ രണ്ടോ പാര്‍ട്ടികളാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്നും അര്‍എസ്പി മുന്നറിയിപ്പ് നല്‍കിയിരുന്നു.