യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ല: ഷിബു ബേബി ജോൺ
യുഡിഎഫ് വിടുന്ന കാര്യം താൻ ഇതു വരെ ആലോചിച്ചിട്ടില്ലെന്നു ആര്എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്. ആർഎസ്പിയുടെ നിലപാടുകളെ കുറിച്ച് വഴിയെ പോകുന്നവർ പറയേണ്ടെ ആവശ്യമില്ല. പാർട്ടിയെ ആരും സംശയത്തിന്റെ മുൾമുനയിൽ നിർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഭീഷണിയില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞിരിക്കുകയാണ്. വ്യക്തിത്വമുള്ള പാർട്ടിയാണ് ആർഎസ്പിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.