ആര്‍എസ്‌പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

വ്യാഴം, 6 ഓഗസ്റ്റ് 2015 (08:30 IST)
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍എസ്‌പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. ആര്‍ എസ് പികളുടെ ലയനത്തിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനം കൊല്ലത്താണ് നടക്കുക. ഞായറാഴ്‌ച സമ്മേളനം അവസാനിക്കും. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം, ഏകികരണത്തോടെ പാര്‍ട്ടിക്ക് ചെയ്യേണ്ടി വന്ന വിട്ടു വീഴ്‌ചകള്‍ എന്നിവ ചര്‍ച്ചയാകും.

ആര്‍ എസ് പികളുടെ ലയനത്തിന് ശേഷം കോണ്‍ഗ്രസിന് മുന്നില്‍ വിട്ടുവീഴ്‌ചകള്‍ ചെയ്യേണ്ടി വന്നതും. ആര്‍എസ്പിക്ക് കൊല്ലത്തുണ്ടായിരുന്ന ഏക പഞ്ചായത്ത് വിട്ടു കൊടുക്കേണ്ടിവന്ന സാഹചര്യവും ചര്‍ച്ചയാകും. ലയനത്തോടെ പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്നും നേട്ടമുണ്ടായത് മന്ത്രി ഷുബു ബേബി ജോണിനും എന്‍ കെ പ്രേമചന്ദ്രനുമാണെന്ന് പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനമുള്ളതിനാല്‍ യോഗം ചൂടു പിടിക്കാന്‍ സാധ്യതയുണ്ട്.

ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം ലഭിക്കാന്‍ ഇനി സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയത്തില്‍ വ്യക്തതയും ഉറപ്പും വാങ്ങേണ്ടിയിരുന്നെന്നും ഭൂരിപക്ഷം പ്രവര്‍ത്തകരും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ എസ് പി സംസ്ഥാന സമ്മേനം വിവാദങ്ങാള്‍ കൊണ്ട് നിറയും.

വെബ്ദുനിയ വായിക്കുക