ആര്‍‌എസ്പിയെ തിരുത്തി മുഖ്യമന്ത്രി: ഡപ്യൂട്ടി സ്പീക്കറായി ആരേയും പരിഗണിച്ചിട്ടില്ല

വ്യാഴം, 19 മാര്‍ച്ച് 2015 (19:29 IST)
ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ആര്‍എസ്പി നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുത്തി. ഡപ്യൂട്ടി സ്പീക്കാര്‍ സ്ഥാനത്തേക്ക് ആരേയും പരിഗണിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡപ്യൂട്ടി സ്പീക്കറായി ആര്‍എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ എത്തിയേക്കുമെ ആര്‍‌എസ്പിയുടെ നേതാക്കള്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി ഉമ്മന്‍‌ ചാണ്ടി രംഗത്തെത്തിയത്.
 
സാധാരണഗതിയില്‍ സ്ഥാനം ഒഴിവുവന്നാല്‍ അത് വഹിച്ച പാര്‍ട്ടിക്ക് തന്നെ നല്‍കുകയാണ് പതിവ്. ഈ വിഷയം ആര്‍എസ്പിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ യുഡിഎഫ് മുഖ്യമന്ത്രിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈ സമയത്താണ് കോവൂര്‍ കുഞ്ഞുമോന്റെ പേര് ആര്‍‌എസ്പി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസും സ്ഥീരീകരിച്ചിരുന്നു.
 
ഇതേതുടര്‍ന്ന് കോവീര്‍ കുഞ്ഞുമോന്‍ അടുത്ത ഡപ്യൂട്ടീ സ്പീകര്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. യുഡിഎഫ് നേതാക്കളുമായി മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം ഔദ്യോഗികമായി ആരാണ് ഡപ്യൂട്ടി സ്പീക്കര്‍ എന്ന് പ്രഖ്യാപിക്കും.

വെബ്ദുനിയ വായിക്കുക