തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ ആയിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഇയാളെ വാഹനം ഇടിക്കുകയായിരുന്നു. ഇരുകാലുമറ്റ നിലയില്‍ ആയിരുന്നു ഇയാള്‍. നാട്ടുകാരും പൊലീസും നോക്കി നില്‍ക്കേ ജീവനു വേണ്ടി കരയുകയായിരുന്നു ഇയാള്‍. എന്നാല്‍, പൊലീസ് ആംബുലന്‍സ് വരുന്നതിനു വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു പൊലീസ്.
നാട്ടുകാരില്‍ ചിലര്‍ മറ്റു വാഹനങ്ങളില്‍ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അവഗണിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ മാത്രമായിരുന്നു പൊലീസ് ശ്രദ്ധ ചെലുത്തിയത്. അപകടം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് പൊലീസ് ആംബുലന്‍സ് എത്തിയതിനു ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.