പ്രശസ്ത ടിവി അവതാരകയും ഗായികയുമായ റിമി ടോമിയിലേക്കും കൂടി അന്വേഷണം നീങ്ങുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം. ദിലീപും കാവ്യ മാധവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞതായാണ് സൂചന.
നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.