പുലിമുരുകനിലെ സ്ത്രീവിരുദ്ധ‌തയെ തുറന്നടിച്ച് റിമ കല്ലിങ്കൽ! - വീഡിയോ കാണാം

ബുധന്‍, 17 ജനുവരി 2018 (08:14 IST)
മലയാള സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെ തുറന്നടിച്ച് നിരവധി നടിമാർ അടുത്തിടെ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഇപ്പോൾ നടി റിമ കല്ലിങ്കലും. മലയാളം ഫിലിം ഇൻഡസ്ട്രയിലെ ഏറ്റവും വലിയ ഹിറ്റായ പുലിമുരുകനെയാണ് റിമ വിമർശിച്ചത്. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് മലയാള സിനിമ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്.
 
കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്‌സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റുകൂട്ടുന്ന മറ്റൊരു സ്ത്രീ. ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നും പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞു. കേരളത്തിലെ ഏറ്റവും പണംവാരി പടം മോഹൻലാലിന്റെ പുലിമുരുകനാണ്.
 
മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യുക, കോംപ്രമൈസ് ചെയ്യുക, തല കുനിച്ച് നില്‍ക്കുക എന്നതൊക്കെയാണ്. നടികളോട് സിനിമ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്. എല്ലാ വര്‍ഷവും സിനിമയിലേക്ക് നൂറ് കണക്കിന് പുതിയ നടിമാര്‍ വരുന്നുണ്ട്. പക്ഷേ സിനിമാ ലോകം അടക്കി ഭരിക്കുന്ന പത്തോളം പേരുടെ പെയറായി മാത്രമാണ് അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. എത്ര നാള്‍ സ്ത്രീകള്‍ ഇതുപോലെ തല കുനിച്ച് നില്‍ക്കുമെന്ന് റിമ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍