ഓണക്കാലത്ത് ഇളവ്: മദ്യം രാവിലെ 9 മുതൽ രാത്രി 7 വരെ വിൽക്കാം, ടോക്കണുകളുടെ എണ്ണം കൂട്ടി

വ്യാഴം, 27 ഓഗസ്റ്റ് 2020 (16:35 IST)
ഓണസീസൺ കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യ‌വിൽപനയിൽ ഇളവുകൾ അനുവദിച്ച് എക്‌സൈസ് വകുപ്പ്. ഒരു ദിവസം വിതരണം ചെയേണ്ട ടൊക്കണുകളുടെ എണ്ണം 600 ആയി വർധിപ്പിക്കാനും തീരുമാനമായി. നേരത്തെ ഒരു ദിവസം 400 ടോക്കണുകളാണ് അനുവദിച്ചിരുന്നത്.
 
മദ്യം രാവിലെ ഒൻപത് മുതൽ വൈകീട്ട് 7 വരെ വിൽക്കാം. ഓണക്കാലത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.ഒരു തവണ ടോക്കൺ എടുത്തു മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയ തീരുമാനവും താത്‌കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം.
 
ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍