ഓണം സമൃദ്ധി-ഓണവിപണി 27 മുതല്‍

എ കെ ജെ അയ്യര്‍

ബുധന്‍, 26 ഓഗസ്റ്റ് 2020 (10:44 IST)
എറണാകുളം ജില്ലയില്‍  കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓണം സമൃദ്ധി എന്ന പേരില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഓണ വിപണികള്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ നടക്കും. കൃഷി വകുപ്പിന്റെ 120 വിപണികളും വിഎഫ്പിസികെയുടെ 16 വിപണികളും ഹോര്‍ട്ടികോര്‍പ്പിന്റെ 16 വിപണികളും കൂടി ആകെ 152 വിപണികളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്.
 
ഓണം വിപണികളില്‍ പഴം, പച്ചക്കറികള്‍ കര്‍ഷകരുടെ കൈയ്യില്‍ നിന്നും പൊതു വിപണി വിലയുടെ 10% അധികം തുകയ്ക്ക് സംഭരിക്കുകയും ഉപഭോക്താക്കള്‍ക്ക് പൊതുവിപണി വിലയുടെ 30% കുറച്ച് തുകയിലുമാണ് നല്‍കുന്നത്. നല്ല മുറ കൃഷി രീതിയില്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ പൊതുവിപണി വിലയുടെ 20% അധിക തുകയ്ക്കാണ് കര്‍ഷകരില്‍ നിന്നും സംഭരിക്കുക. ഇവ പൊതുവിപണി വിലയുടെ 10% വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍