103 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചു : രണ്ടു പേർ അറസ്റ്റിൽ

വ്യാഴം, 4 ഓഗസ്റ്റ് 2022 (16:51 IST)
കൊച്ചി: മട്ടാഞ്ചേരിയിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 103 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചു. ഇതുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
 
 ഫോർട്ട് കൊച്ചി തുരുത്തി സ്വദേശി ഷബീർ (39), മട്ടാഞ്ചേരി ഈരവേലി സ്വദേശി നഹാസ് (36) എന്നിവരാണ് പിടിയിലായത്.  കൂവപ്പാടം ശാന്തിനഗർ കോളനി റോഡിലെ പാർക്കിനെതിർവശത്തെ കെട്ടിടത്തിൽ നിന്നാണ് ഇത് പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍