ശരീരത്തിൽ കൂടുതലായി വരുന്ന വെള്ളം പുറന്തള്ളുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തിലെ അമിതമായ ജലാംശം രക്തത്തിലെ ഉപ്പിൻ്റെ അളവ് കുറയാൻ ഇടയാക്കും. ഹൈപ്പോനോട്രെമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇതുമൂലം പേശികൾക്ക് ബലക്കുറവ്,പേശിവേദന,തലക്കറക്കം എന്നിവയ്ക്ക് കാരണമാകും.
ഈ അവസ്ഥ ഒഴിവാക്കാനായി മോര്,ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം,തൈര് എന്നിവ ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. ഒരാൾ ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയുമെങ്കിലും ഓരോ വ്യക്തിയേയും അനുസരിച്ച് ഇത് വ്യത്യാസപ്പെടും. പ്രായം,ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്,ശരീരഭാരം,വ്യായാമം എന്നിവ കൂടി കണക്കിലെടുത്താണ് കുടിക്കേണ്ട വെള്ളത്തിൻ്റെ അളവ് നിശ്ചയിക്കേണ്ടത്.