സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്‌കരിച്ചു. ഇനി രണ്ട് ഘട്ടമായാണ് റേഷന്‍ വിതരണം നടക്കുക. മുന്‍ഗണന വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15 നു മുന്‍പും പൊതു വിഭാഗത്തിനു (നീല, വെള്ള) വിഭാഗക്കാര്‍ക്ക് 15 നു ശേഷവുമായിരിക്കും റേഷന്‍ വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്ക് കുറയ്ക്കാനുമാണ് റേഷന്‍ വിതരണത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നത്. റേഷന്‍ വിതരണം രണ്ട് ഘട്ടമായി നടപ്പിലാക്കാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാന്‍ അവസരമുണ്ടായിരുന്നു. അതേസമയം 15 നു മുന്‍പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണന വിഭാഗത്തിനു പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.