പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍
തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (11:49 IST)
പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണ്ണം കവര്‍ന്നയാള്‍ പിടിയിലായി. നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) എന്ന വാമനപുരം പ്രസാദ് ആണ് പിടിയിലായത്. കന്യാകുമാരിക്കടുത്ത് ജപറാണി എന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം ഇവര്‍ വൈകിട്ട് വീടുപൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചു അടുത്ത ദിവസം രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. കന്യാകുമാരി സി.ഐ ശാന്തി എത്തി അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വര്‍ണ്ണം മുഴുവനും പരാതിയില്‍ നിന്ന് കണ്ടെടുത്തു. മൂന്നു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.