അയല്‍ക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചു. ആനാവൂര്‍ തേരണിസ്വദേശി ജപമണി എന്ന 65 കാരനെയാണ് നെയ്യാറ്റിന്‍കര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എസ്.രാധാകൃഷ്ണന് മൂന്ന് വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്.
തടവു ശിക്ഷ കൂടാതെ 5000 രൂപ പിഴയും വിധിച്ചു. മാരായമുട്ടം പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി ജയരാജ് സിംഗ്, ജാഷര്‍ ഡാനിയേല്‍ എന്നിവരാണു കോടതിയില്‍ ഹാജരായത്.