ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂള്‍ അധ്യാപകന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു. സംഭവത്തില്‍ അധ്യാപകന് കുറ്റക്കാരനാണെന്ന് അറിഞ്ഞിട്ടും ഇത് മറച്ചു വച്ചു എന്ന കുറ്റം ചുമത്തിയാണ് സ്കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.