കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസിലെ കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ നെടുമങ്ങാട് ഡിപ്പോയില്‍ നിന്നു പോയ കുളപ്പട - പനയ്ക്കോട് സര്‍ക്കുലര്‍ ബസിലാണ് സംഭവം നടന്നത്.
ബസിലെ എം പാനല്‍ കണ്ടക്ടര്‍ മൂഴി സ്വദേശി ഗിരീഷ് എന്ന 27 കാരനെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉഴമലയ്ക്കലില്‍ ഇറങ്ങാനായി കയറിയ വിദ്യാര്‍ത്ഥിനിയെയാണ് കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മൊത്തം രണ്ട് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുന്നില്‍ ഇരിക്കാന്‍ പോയ കുട്ടിയെ അവിടെ വെള്ളമാണെന്ന് പറഞ്ഞ് പിറകിലെ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ പിറകു വശത്ത് ആരുമില്ലാതിരുന്ന അവസരം നോക്കിയാണ് കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.
കുട്ടി കരഞ്ഞു ബഹളം വച്ചെങ്കിലും ഡ്രൈവര്‍ ഇത് ശ്രദ്ധിച്ചില്ല. ഉഴമലയ്ക്കലില്‍ ഇറങ്ങിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. വിവരം സ്റ്റേഷന്‍ മാസ്റ്ററെയും പൊലീസില്‍ പരാതിയും നല്‍കി. പക്ഷെ പൊലീസ് എത്തും മുമ്പ് കണ്ടക്ടര്‍ മുങ്ങി. പ്രതിക്കായി പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.