പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 7 വര്‍ഷം തടവ്

ശനി, 30 ജനുവരി 2016 (10:03 IST)
പന്ത്രണ്ടുകാരനായ ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന  തടവ് ശിക്ഷ വിധിച്ചു. വട്ടപ്പാറ മരുതൂര്‍ മഹാത്മാ ഗാന്ധി കോളനി നിവാസി മഹേഷിനെയാണു ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി ഇന്ദിര ഏഴു വര്‍ഷത്തെ തടവിനു വിധിച്ചത്.

ഇതുകൂടാതെ പതിനായിരം രൂപ പിഴയായും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം.

2014 ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ഇതേ കോളനി നിവാസിയായ ബാലനെയാണു  പ്രതി പീഡിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക