2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചാണ് തോറ്റത്. തന്നെ ഞെട്ടിച്ച ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രണതുംഗ ആവശ്യപ്പെട്ടു.
മുംബൈയില്‍ നടന്ന ഫൈനൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. സത്യം പുറത്തു കൊണ്ടുവരണമെന്നും രണതുംഗ പറഞ്ഞു.
മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ- ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രണതുംഗയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് സൂചന.