യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; ആര് പോയാലും ഒന്നും സംഭവിക്കില്ല, മോദിയെ കവച്ചുവയ്‌ക്കുന്ന രീതിയിലാണ് പിണറായിയുടെ ഭരണം - നിലപാട് കടുപ്പിച്ച് ചെന്നിത്തല

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (16:56 IST)
യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയില്‍ നിന്ന് ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല. പോയവര്‍ പോകട്ടെ, യുഡിഎഫ് ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുകയും നില നില്‍ക്കുകയും ചെയ്യും. ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

എകെജി സെന്റര്‍ കേന്ദ്രീകരിച്ച് സമാന്തര സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കവച്ചു വയ്‌ക്കുന്ന ഭരണമാണ് നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Article