യുഡിഎഫ് രണ്ടും കൽപ്പിച്ച്; ഉമ്മൻചാണ്ടിക്ക് പിന്നാലെ രമേശ് ചെന്നിത്തലയും, ലക്ഷ്യം ഒന്നുമാത്രം!

വെള്ളി, 28 ഏപ്രില്‍ 2017 (08:47 IST)
പെമ്പിളൈ ഒരുമൈ സംഘടനയിലെ സ്ത്രീകൾക്കെതിരെ പരാമർശം നടത്തിയ മന്ത്രി എം എം മണിയെ മന്ത്രിക്കസേരയിൽ നിന്നും തഴെയിറക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് യുഡിഎഫ് മൂന്നാറിൽ സമരപ്പന്തൽ സന്ദർശിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവും സമരപ്പന്തലിലേക്ക്.
 
മന്ത്രി മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന് മൂന്നാറില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എംകെ മുനീര്‍ എന്നിവര്‍ സംഗമത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 
പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുത്തുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. മൂന്നാറിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഉമ്മന്‍ചാണ്ടി പൊമ്പിളൈ ഒരുമൈ സമരപ്പന്തലിലെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് നിലനിൽക്കവേ പ്രതിപക്ഷ നേതാവ് മൂന്നാർ സമരപ്പന്തലിൽ സന്ദർശനം നടത്തുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 

വെബ്ദുനിയ വായിക്കുക