ലീഗിന്റെ രാജ്യസഭാ സീറ്റ്: ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ എംഎല്‍എമാരും മന്ത്രിമാരും

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2015 (14:08 IST)
രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിം ലീഗില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഒരു പക്ഷത്ത് നില്‍ക്കുബോള്‍ എംഎല്‍എമാരും മന്ത്രിമാരും മറു ഭാഗത്ത് നിലയുറപ്പിച്ചതോടെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി.

യുഡിഎഫിന്റെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലീഗിനുള്ളതായതിനാല്‍ ഈ സീറ്റ് അബ്ദുല്‍ വഹാബിനു സീറ്റ് നല്‍കണമെന്ന ആവശ്യം ഹൈദരലി ശിഹാബ് തങ്ങള്‍ മുന്നോട്ടുവെക്കുകയും ഇ അഹമ്മദ്ദ് അതിനെ അനുകൂലിക്കുകയും ചെയ്തതോടെ ലീഗിന്റെ മിക്ക എംഎല്‍എമാരും മന്ത്രിമാരും ഇതിനോടുള്ള വിയോജിപ്പുമായി രംഗത്ത് എത്തുകയായിരുന്നു. ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് സീറ്റ് നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയുമായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനായ കെപിഎ മജീദിനെ ഒഴിവാക്കി വ്യവസായിയായ അബ്ദുല്‍ വഹാബിന് സീറ്റ് നല്‍കുന്നതിനെ എംഎല്‍എമാരും മന്ത്രിമാരും ശക്തമായ രീതിയില്‍ എതിര്‍ത്ത് രംഗത്ത് എത്തുകയും ചെയ്തു. തികഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകനായ മജീദിന് അര്‍ഹതപ്പെട്ട പരിഗണനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല്. അതിനാല്‍ ജീദിന് ഇനിയെങ്കിലും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. നിലപാട് പാണക്കാട് തങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം അവര്‍ കുഞ്ഞാലിക്കുട്ടിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.