ശ്രീവിദ്യ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ മുല്ലപ്പള്ളിയോട് വെളിപ്പെടുത്തിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മരിക്കുന്നതിന് മുൻപ് നടി ശ്രീവിദ്യ മരിയ്ക്കുന്നതിന് മുന്‍പ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയോടെ ഞെട്ടിപ്പിയ്ക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞതായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
മരിയ്ക്കുന്നതിന് മുന്‍പ് തന്നെ താന്‍ വഞ്ചിയ്ക്കപ്പെട്ടുവെന്ന് ശ്രീവിദ്യയ്ക്ക് ബോധ്യപ്പെട്ടിരുന്നതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വേണ്ടി വന്നാല്‍ മുല്ലപ്പളളി തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും അദ്ദേഹം പറഞ്ഞു.ഒരു ചാനലിനോടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താത്ത നപടികള്‍ നടന്നിട്ടുണ്ട്. അത് പുറത്ത് വരണം. ഈ കേസില്‍ ഒരുപാട് ദുരൂഹതകളുണ്ട്. അതിന് അവസാനമുണ്ടെങ്കില്‍ രേഖകള്‍ പുറത്ത് വരണമെന്നും രാജമോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവരുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.