പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (20:33 IST)
പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയില്‍ നിന്ന് 6  ദിവസം വൈകിയാണ് ഇത്തവണ പിന്‍വാങ്ങല്‍ ആരംഭിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്  മേഖലയില്‍യില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങാന്‍ സാധ്യത. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. 
 
കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 23 & 24 തീയതികളില്‍ ശക്തമായ മഴക്ക് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

Next Article