മഴ കുറയുന്നു, ജാഗ്രതാ നിർദേശം 4 ജില്ലകളിൽ മാത്രം, നദികളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

അഭിറാം മനോഹർ
വെള്ളി, 2 ഓഗസ്റ്റ് 2024 (17:40 IST)
വയനാട്ടില്‍ ചൂരല്‍ മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 3 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി,വെള്ളാര്‍മല എന്നീ വില്ലേജുകളും വൈത്തിരി താലൂക്കിലെ തൃക്കൈപ്പറ്റ വില്ലേജുമാണ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 30 മുതല്‍ ഈ സ്ഥലങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
 
ജൂലൈ 30ന് പുലര്‍ച്ചെയുണ്ട ഒന്നിലേറെ ഉരുള്‍പൊട്ടലിലായി മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭ്യമാവുന്ന വിവരം. മുണ്ടക്കൈ,ചൂരല്‍മല,അട്ടമല എന്നീ പ്രദേശങ്ങളിലായി അയ്യായിരത്തിലധികം പേരെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article