വയനാട്ടില്‍ നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഓഗസ്റ്റ് 2024 (17:27 IST)
വയനാട്ടില്‍ നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനി അവര്‍ക്ക് ദുരന്തഭൂമിയിലേക്ക് തിരിച്ചു പോകേണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിലൊരു ദുരന്തത്തിന് കേരളം മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും ഇക്കാര്യം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ പറഞ്ഞു. 
 
അതേസമയം മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article