അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ റവന്യൂ വകുപ്പ് തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കിലെ അര്‍ത്തുങ്കല്‍, ചേര്‍ത്തല വടക്ക്, പട്ടണക്കാട് വില്ലേജുകളിലായി അഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. അര്‍ത്തുങ്കലില്‍ രണ്ട് കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും പട്ടണക്കാട് രണ്ട് കേന്ദ്രങ്ങളിലായി 30 കുടുംബങ്ങളെയും ചേര്‍ത്തല വടക്ക് ഒരു കേന്ദ്രത്തില്‍ 15 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.