പാത-നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം

Webdunia
ഞായര്‍, 7 ഫെബ്രുവരി 2016 (10:51 IST)
എറണാകുളത്ത് പാത  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച റെയില്‍വേ ഗതാഗത നിയന്ത്രണം. ട്രെയിനുകളുടെ സമയക്രമങ്ങളിലും മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു. കൂടാതെ അവസാനഘട്ട പ്രവര്‍ത്തനങ്ങല്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തുള്ള സിഗ്നലുകളും വിച്ഛേദിച്ചിരിക്കുകയാണ്.
 
പുലര്‍ച്ചെ 4.20ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം പാസഞ്ചര്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56370) 6.40ന് ആലുവയില്‍നിന്നും, എറണാകുളം ജങ്ഷനില്‍നിന്ന് 6.52ന് പുറപ്പെടേണ്ട എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (നമ്പര്‍ 16305), 7.10ന് പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ (നമ്പര്‍ 56385) നും പുറപ്പെടും.

ബംഗളൂരു-ഇന്‍റര്‍സിറ്റി എക്സ്പ്രസ് (നമ്പര്‍ 12678) 9.15ന്  എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്ന് യാത്രതിരിക്കും.ഗുരുവായൂരില്‍നിന്ന് 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (നമ്പര്‍ 56371) ഇടപ്പള്ളി സ്റ്റേഷനിലും കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ് (നമ്പര്‍ 16187), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് (നമ്പര്‍ 12618) എന്നീ ട്രെയിനുകള്‍ എറണാകുളം ടൗണ്‍ സ്റ്റേഷനിലും യാത്ര അവസാനിപ്പിക്കും.