റയിൽവേ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം തട്ടിയ കേസിൽ 65 കാരി അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 11 ഒക്‌ടോബര്‍ 2024 (18:35 IST)
കൊല്ലം : റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം തട്ടിയെടുത്തു എന്ന പരാതിയിൽ തിരുവനന്തപുരം മലയിൽകീഴ് വിവേകാനന്ദ നഗർ "അനിഴം" ൽ ഗീതാറാണി എന്ന 65 കാരിപുനലൂർ പോലീസിൻ്റെ പിടിയിലായി. പുനലൂർ വിളക്കുവെട്ടം സ്വദേശി അനുലാലിൻ്റെ പരാതിയിലാണ് ഗീതാറാണിയെ പോലീസ് അറസ്റ്റ് ചെയ്തത്.
 
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം റയിൽവേയുടെ വ്യാജ നിയമന ഉത്തരവു നൽകും. ഈ ഉത്തരവുമായി ജോലിക്കു ജോയിൻ ചെയ്യാൻ പോകുമ്പോഴാണ് തട്ടിപ്പ് മനസിലാക്കുന്നത്. അറസ്റ്റിലായപ്പോൾ സമാനമായ മറ്റൊരു കേസിൽ ഇവർ ജയിലിലായിരുന്നു.തട്ടിപ്പു സംഘത്തിലെ അംഗമാണിവർ എന്നാണ് പോലീസ് നൽകിയ സൂചന .
 
കഴിഞ്ഞ മാസം സമാനമായ മറ്റൊരു കേസിൽ തലശേരി പോലീസിൻ്റെ പിടിയിലായി ഇവർ ജയിലിലായിരുന്നു. പുനലൂർ പോലീസ് ഇൻസ്പെക്ടർ ടി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇപ്പോൾ ഗീതാറാണിയെ അറസ്റ്റ് ചെയ്തത്. വ്യാപകമായ അന്വേഷണമാണ് സംസ്ഥാനമൊട്ടുക്ക് ഇവരുടെ സംഘത്തിനതിരെ പോലീസ് നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article