ഹോട്ടലില്‍ അനാശാസ്യം: 18 പേര്‍ പിടിയില്‍

വ്യാഴം, 28 ഏപ്രില്‍ 2016 (14:45 IST)
വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 18പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 8 പേര്‍ സ്ത്രീകളാണ്. 
 
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലിയതുറയിലേക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. പൂന്തുറ സി ഐ സുനില്‍ ദാസ്, വലിയതുറ എസ് ഐ ധനപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പെണ്‍വാണിഭമാണ് ഇതെന്ന് സംശയിക്കുന്നതായി ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
 
പിടിയിലായ സ്ത്രീകളില്‍ പലരും മുമ്പും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് വലയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

 

വെബ്ദുനിയ വായിക്കുക