ഒരു രാത്രിക്ക് രശ്മിയുടെ റേറ്റ് 80,000, കൂട്ടിക്കൊടുക്കാന്‍ ഭര്‍ത്താവ് പശുപാലന്‍...! ചുംബന സമര നേതാക്കളുടെ അഴിഞ്ഞു വീണ പൊയ്മുഖം ഇങ്ങനെ

Webdunia
ബുധന്‍, 18 നവം‌ബര്‍ 2015 (14:42 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ഇന്ന്‌ പിടിയിലായവരില്‍ ചുംബന സമര സംഘാടകരായ രാഹുല്‍ പശുപതിയും ഭാര്യ രശ്‌മി ആര്‍ നായരും.  കൊച്ചു സുന്ദരികള്‍ എന്ന ഫേസ്‌ബുക്ക്‌ പേജിനെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന നീക്കത്തിലാണ് ഈ നവനാധ്യമ വിപ്ലവകാരികള്‍ കുടുങ്ങിയത്.

പ്രമുഖ ബിക്കിനി മോഡലായ രശ്മിക്കാണ് പെണ്‍‌വാണിഭ സംഘം ഏറ്റവും കൂടുതല്‍ റേറ്റ് പറഞ്ഞത്. ഒരുരാത്രിക്ക് രശ്മിക്കായി അവര്‍ ആവശ്യപ്പെട്ടത് 80,000 രൂപ. ഒറ്റുവില്‍ വിലപേശി അത് 50,000ല്‍ എത്തിച്ചത്രേ...! ഇടപാടുകാരാണെന്ന പേരില്‍ ബന്ധപ്പെട്ട പോലീസുകാര്‍ പെണ്‍‌വാണിഭ സംഘത്തിന്റെ വിശ്വാസ്യത നേടിയാണ് ഇവരെ കുടുക്കിയത്.

കൊച്ചി കേന്ദ്രമാക്കി ആഡംബര ഹോട്ടലുകളില്‍ എസ്കോര്‍ട്ട് സേവനം നടത്തിവരികയായിരുന്ന് രശ്മി എന്നാണ് പൊലീസ് പറയുന്നത്. തന്റെ മാര്‍ക്ക് വാല്യു ഉയര്‍ത്താന്‍ ചുംബന സമരവും മറ്റും രശ്മി ഫലപ്രദമായി ഉപയോഗിച്ചുവത്രേ..! ഫേസ്ബുക്കില്‍ അനേകം ടോപ്‌ലെസ് ഫോട്ടൊകള്‍ അപ്ലോഡ് ചെയ്ത് വിമര്‍ശനങ്ങളും വിവാദങ്ങളുമുണ്ടാക്കി സ്വയം വളരുകയായിരുന്നു രശ്മി.

അതേസമയം രശ്മിയെ ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് ഭര്‍ത്താവ് രാഹുല്‍ പശുപാലനായിരുന്നു. എന്നാല്‍ കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക്‌ പേജിന്റെ അഡ്‌മിന്‍ ഇയാളാണെന്നും പെണ്‍വാണിഭ സംഘവുമായി രാഹുലിന്‌ അടുത്ത ബന്ധമുണ്ടെന്നും പോലീസ്‌ വ്യക്‌തമാക്കി. കേസിലെ പ്രധാന പ്രതിയായ അക്‌ബറിനെ സമീപിച്ച്‌ ഇടപാടുകാര്‍ എന്ന വ്യാജേനെയാണ്‌ ഇവരെ പോലീസ്‌ പിടികുടിയത്‌.

അക്ബറിന്റെ ഭാര്യ മുബീനയും റാക്കറ്റില്‍ അംഗമാണ്. രശ്മി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക മുബീനയ്ക്കാണത്രേ. തുടര്‍ന്ന്‌ നെടുംബാശ്ശേരിയിലെ മാരിയറ്റ്‌ ഹോട്ടലില്‍ എത്താനാണ്‌ അക്‌ബറും സംഘവും നിര്‍ദേശിച്ചത്‌. ഇത്‌ പ്രകാരം ഹോട്ടലില്‍ എത്തിയ പോലീസ്‌ സംഘം ആദ്യം പിടികൂടിയത്‌ മുബീനയെയാണ്‌. പിന്നീട്‌ മുബീനയുടെ ഫോണ്‍ ഉപയോഗിച്ച്‌ മറ്റുള്ളവരെയും കുടുക്കി. ഭര്‍ത്താവ്‌ രാഹുല്‍ പശുപാലനൊപ്പമാണ്‌ രശ്‌മി ഹോട്ടലില്‍ എത്തിയത്‌. ഇവര്‍ എത്തിയ ഉടന്‍ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു.