രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തപ്രദേശത്ത് എത്തി. രാവിലെ 10:00 മണിയോടെയാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരോടൊന്നും രാഹുല്‍ ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇരുവരും വയനാട്ടില്‍ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവയ്ക്കുകയായിരുന്നു.