കണ്ണൂര്‍ നെഹ്‌റു കോളേജിലെ റാഗിങ്: ആറു സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 നവം‌ബര്‍ 2021 (10:57 IST)
കണ്ണൂര്‍ നെഹ്‌റു കോളേജിലെ റാഗിങ് സംഭവത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അന്‍ഷാദിനെ റാഗ് ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. ആറുപേരെയും വീടുകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചക്കരക്കല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 
 
പെണ്‍കുട്ടികളോട് സംസാരിച്ചത് എന്തിനെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൂടാതെ ഫോണ്‍ വാങ്ങി ബാങ്ക് ബാലന്‍സ് പരിശോധിക്കുകയും ചെയ്തു. രണ്ടുതവണ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍