പേവിഷ ബാധയുള്ള നായ്ക്കളെ കൊല്ലാന്‍ തീരുമാനം
പേവിഷ ബാധയുള്ളതും ആക്രമണകാരികളുമായ നായ്ക്കളെ കൊല്ലാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ , വധ്യംകരണ സംവിധാനങ്ങള്‍ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നായ്ക്കളെ നിയന്ത്രിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.
മനുഷ്യജീവന് ഭീഷണിയായ നായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്ന് വകുപ്പ് സെക്രട്ടറി യോഗത്തെ അറിയിച്ചു. ഡല്‍ഹിമാതൃകയില്‍ നായ്ക്കള്‍ക്ക് പേ വിഷ പ്രതിരോധ മരുന്ന് കുത്തിവെയ്ക്കും. ഇതിനും വധ്യംകരണത്തിനും എല്ലാ മൃഗാശുപത്രികളിലും സൗകര്യമൊരുക്കും. അലഞ്ഞുനടക്കുന്ന നായ്ക്കളെ ഇവിടെ എത്തിക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.
പേവിഷ പ്രതിരോധ കുത്തിവെയ്പ്പിനായി അഞ്ചുകോടിരൂപയുടെ കേന്ദ്ര പദ്ധതി പ്രയോജനപ്പെടുത്താനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. തെരുവുമാലിന്യ നിര്‍മാര്‍ജനം കൂടി ഫലപ്രദമായി നടപ്പാക്കണെന്നും ആവശ്യമുയര്‍ന്നു.