പേ വിഷ ബാധയേറ്റ കുട്ടി മരിച്ചു

എ കെ ജെ അയ്യര്‍

ഞായര്‍, 29 മെയ് 2022 (18:36 IST)
ശാസ്‌താംകോട്ട: പേ വിഷബാധ ഏറ്റു ചികിത്സയിലായിരുന്ന ബാലൻ മരിച്ചു. ശാസ്‌താംകോട്ട പോരുവഴി നടുവിലേമുറി ജിതിൻ ഭവനിൽ ഫൈസൽ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ടുള്ള പോറൽ ഏറ്റിരുന്നു. എന്നാൽ ഭയം കാരണം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ആശുപത്രിയിൽ പോവുകയോ ഉണ്ടായില്ല.

ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കുകയും ചെയ്തു. കുട്ടിക്കൊപ്പം കുട്ടിയുടെ മുത്തശ്ശൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവരെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവർക്ക് കടിയേറ്റതായും സൂചനയുണ്ട്. എന്നാൽ ചെല്ലപ്പൻ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റിയതായാണ് സൂചന.

നെടുമങ്ങാടാണ് കുട്ടിയുടെ പിതാവ് കഴിയുന്നത്. കുട്ടി കുറച്ചു ദിവസം അവിടെ താമസിച്ചു ശേഷമാണ്  മാതാവിന്റെ ബന്ധുക്കൾക്കൊപ്പം താമസിക്കാൻ എത്തിയത്. അപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത തുടങ്ങിയത്.  ഫൈസൽ പോരുവഴി ഏഴാം മൈൽ സെന്റ് തോമസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍