ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 8 ജൂണ്‍ 2020 (15:54 IST)
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാര്‍ പാവുക്കര സ്വദേശി സലീല തോമസ്(69) ആണ് മരിച്ചത്. ഇവര്‍ വെള്ളിയാഴ്ച ബൊംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണം. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 
ഇന്നലെ ശ്വാസംമുട്ടലിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ഇവരെ. മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം കോഴിക്കോട്ടും നിരീക്ഷണത്തിലിരുന്ന ഒരാള്‍ മരിച്ചു.പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന്‍ കുഴഞ്ഞുവീണാണ് മരിച്ചത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായിരുന്നു ഇയാള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article