പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നടത്തിയ ശക്തിപ്രകടനത്തെ ഏറ്റെടുത്ത് ട്രോളന്‍മാര്‍. അന്‍വര്‍ നടത്തിയ റോഡ് ഷോയ്ക്ക് നൂറുകണക്കിനു ആളുകളാണ് എത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരെയും എത്തിച്ചത് പണം കൊടുത്താണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ അന്‍വറിനെതിരെ ട്രോളുകളുടെ പെരുമഴയാണ്.
' നെന്മാറയില്‍ നിന്നാണ് വരുന്നത്. വേറൊരു ഗ്രൂപ്പ് വിളിച്ചുകൊണ്ട് വന്നതാണ്. അന്‍വറിനെ പരിചയമില്ല' പ്രകടനത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ' വേറെ ഷൂട്ടിങ്ങിനു പോകാറുണ്ട്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ പോയിട്ടുണ്ട്. വേറൊരു ഏജന്റ് വിളിച്ചിട്ട് വരുന്നതാണ്. എത്ര രൂപയാണ് തരികയെന്ന് അറിയില്ല,' മറ്റൊരു സ്ത്രീ പറഞ്ഞു.