പ്ലസ് വൺ ക്ലാസുകൾ നവംബർ 2ന് ആരംഭിയ്ക്കും; ക്ലാസുകൾ രാവിലെ 9.30 മുതൽ 10.30 വരെ

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (12:26 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളുടെ സംപ്രേഷണം ആരംഭിയ്ക്കുന്നു. രാവിലെ 9.30 മുതൽ 10.30 വരെ രണ്ടു ക്ലാസുകളാണ് തുടക്കത്തിൽ ദിവസേന ഉണ്ടാവുക. ഇതോടെ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്ക് ദിവസവും പ്രയോജനപ്പെടുന്ന സംവിധാനമായി വിക്‌ടേഴ്സ് സംപ്രേഷണം മാറും. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് വേഗത്തിൽ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്.
 
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഉണ്ടാവുക. ഇത് പിന്നിട് പുനഃക്രമീകരിയ്ക്കും. എല്ലാ ക്ലാസുകളുടെയും എല്ലാ വിഷയങ്ങളും ലഭ്യമാക്കണം എന്നതിനാൽ അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിയ്ക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ firstbell.kite.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച്‌ എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോ‍ര്‍ട്ടലില്‍ ലഭ്യമാകും. ക്ലസുകൾ നഷ്ടമായവർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article