സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി സന്തോഷ് എന്ന ജോണിനെ (31) യാണ് പാലരുവി ആറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്യങ്കാവില്‍ പാലരുവിക്ക് സമീപത്തെ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരനാണു ജോണി. കേവലം ഒരടിയോളം മാത്രം വെള്ളമുണ്ടായിരുന്ന ആറ്റിലാണു കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ വിനോദസഞ്ചാരികള്‍ മൃതദേഹം കണ്ടെത്തിയത്.
തെന്മല പൊലീസ് മേല്‍നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മാര്‍ട്ടം നടത്താനായി അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.