വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം: പ്രതികള്‍ പിടിയില്‍

ബുധന്‍, 14 മെയ് 2014 (15:38 IST)
പെണ്‍വാണിഭം നടത്തിവന്ന മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായി. വീടു വാടകയ്ക്കെടുത്തായിരുന്നു സംഘം പെണ്‍വാണിഭം നടത്തി വന്നിരുന്നത്. കേശവദാസപുരം സ്വദേശിനി വത്സലാകുമാരി(54), പാപ്പനംകോട് ജയ (29), നെയ്യാറ്റിന്‍കര വേണു (45) എന്നിവരാണു പിടിയിലായത്.
 
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് ചാലക്കുടി റോഡില്‍ വത്സലാ കുമാരിയുടെ നേതൃത്വത്തിലാണ്‌ വീട് വാടകയ്ക്കെടുത്ത് സംഘം പ്രവര്‍ത്തിച്ചുവന്നത്. പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ മൂവര്‍ സംഘം കുടുങ്ങിയത്.
 
മെഡിക്കല്‍ കോളേജ് എസ്ഐ സാജുമോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതികളെ കഴിഞ്ഞ ദിവസം വൈകിട്ട് പിടികൂടിയത്. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക