എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണം; ജഗദീഷ്

ശനി, 1 ജൂലൈ 2017 (10:22 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രസ്താവനകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ, മലയാള സിനിമയിലെ കാര്യങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് നടന്‍ ജഗദീഷും വ്യക്തമാക്കുന്നു. 
 
ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് മലയാള സിനിമയെ കുറിച്ചും നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും വ്യക്തമാക്കിയത്. താനടക്കമുള്ള എല്ലാ നടി നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും എന്നാല്‍, ഇപ്പോള്‍ അത് തനിക്ക് വെളിപ്പെടുത്താന്‍ അകില്ലെന്നും ജഗദീഷ് വ്യക്താമാക്കി. ഹൈവേയില്‍ കാളവണ്ടിയില്‍ ഓടുന്നയാളാണ് ഞാന്‍, സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ താല്‍പ്പര്യമില്ലെന്നും ജഗദീഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക