മറ്റു രാജ്യക്കാര്‍ തഴച്ചുവളരുന്നത് ഹിന്ദുക്കളുടെ കാരുണ്യത്തില്‍: പ്രിയദര്‍ശന്‍
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇന്ത്യയില്‍ തഴച്ചു വളരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വര്‍ഗീയ പരാമര്‍ശം നടത്തിയത്.
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ്. ആര്‍എസ്എസിന്റെ മുഖ്യത്തിന് ഭംഗ നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പിലൂടെ സമാനരീതിയില്‍ വര്‍ഗീയ പരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി രംഗത്തുവന്നിരുന്നു. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമായിരുന്നു മേജര്‍രവിയുടെ പ്രസ്താവന.